ജെക്കോയുടെ ഇരട്ട ഗോൾ, ഇന്റർ മിലാൻ നോക്കൗട്ട് യോഗ്യതക്ക് അടുത്ത്

Img 20211125 005901

ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്നതിന് അടുത്ത്. ഇന്ന് സാൻസിരോയിൽ വെച്ച് ഷക്തറിനെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. സ്ട്രൈക്കർ ജെക്കോയുടെ ഇരട്ട ഗോളുകൾ ആണ് ഇറ്റാലിയൻ ടീമിന് രക്ഷയായത്. രണ്ടാം പകുതിയിൽ ആറു മിനുട്ടിന്റെ ഇടവേളയിൽ ആയിരുന്നു ഈ രണ്ടു ഗോളുകളും പിറന്നത്. 61ആം മിനുട്ടിൽ ആയിരുന്നു ജെക്കോയുടെ ആദ്യ ഗോൾ.

ഈ ഗോളിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനെ കുറിച്ച് ഷക്തർ പദ്ധതിയിടുന്ന സമയത്ത് ജെക്കോ തന്റെ രണ്ടാം ഗോളും നേടി ഇന്ററിന്റെ 3 പോയിന്റ് ഉറപ്പിച്ചു. ജെക്കോയ്ക്ക് ഈ രണ്ടു ഗോളോടെ യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ 50 ഗോളുകളായി. ഈ വിജയത്തോടെ ഇന്റർ മിലാൻ 10 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇന്ന് റയൽ മാഡ്രിഡും ഷെരിഫും തമ്മിലുള്ള മത്സരത്തിൽ ഷെരിഫ് വിജയിക്കാതിരുന്നാൽ ഇന്ററിന്റെ പ്രീക്വാർട്ടർ ഉറപ്പാകും.

Previous articleവീണ്ടും ഹാളർ! ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരവും ജയിച്ചു അയാക്‌സ്
Next articleചാമ്പ്യൻസ് ലീഗിൽ ഹാളണ്ടിന്റെ റെക്കോർഡ് മറികടന്നു സെബാസ്റ്റ്യൻ ഹാളർ