ഡിബാല ചാമ്പ്യൻസ് ലീഗിൽ ഉണ്ടായേക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാട്ടർ മത്സരത്തിന് ഇറങ്ങും മുമ്പ് യുവന്റസിന് വലിയ തിരിച്ചടി. ഇന്നലെ നടന്ന സാമ്പ്ഡോറിയക്ക് എതിരായ മത്സരത്തിലായിരുന്നു ഡിബാലയ്ക്ക് പരിക്കേറ്റത്. തുടയെല്ലിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് ഇപ്പോൾ ഇറ്റലിയിൽ നിന്ന് വരുന്ന വിവരങ്ങൾ. താരം ഇനി ബാക്കിയുള്ള രണ്ട് സീരി എ മത്സരങ്ങളിലും കളിക്കില്ല. എന്നാൽ ലീഗ് കിരീടം ഇതിനകം തന്നെ സ്വന്തമാക്കിയത് കൊണ്ട് സീരി എയിൽ ഡിബാല ഇല്ലായെങ്കിലും യുവന്റസിന് വലിയ പ്രശ്നമില്ല.

പക്ഷെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരിൽ ഡിബാല ഇറങ്ങിയില്ല എങ്കിൽ അത് യുവന്റസിനെ സമ്മർദ്ദത്തിലാക്കും. ഓഗസ്റ്റ് ഏഴിനാണ് യുവന്റസ് ലിയോണിനെ രണ്ടാം പാദത്തിൽ നേരിടേണ്ടത്. ആദ്യ പാദത്തിൽ യുവന്റസ് ലിയോണിന് മുന്നിൽ 1-0ന് പരാജയപ്പെട്ടിരുന്നു. ഡിബാല ഇല്ലായെങ്കിൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുവന്റസ് വിഷമിക്കാൻ സാധ്യതയുണ്ട്.