ഡിബാല ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധ്യത

ചാമ്പ്യൻസ് ലീഗ് പ്രീക്വാട്ടർ മത്സരത്തിന് ഇറങ്ങും മുമ്പ് യുവന്റസിന് ആശ്വാസ വാർത്ത. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഡിബാല സുഖം പ്രാപിക്കുന്നതായാണ് ടൂറിനിൽ നിന്നുള്ള വാർത്തകൾ. താരം ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചു. ഉടൻ തന്നെ ടീമിനൊപ്പവും പരിശീലനം നടത്തിയേക്കാം. സീരി എയിൽ സാമ്പ്ഡോറിയക്ക് എതിരായി മത്സരത്തിലായിരുന്നു ഡിബാലയ്ക്ക് പരിക്കേറ്റത്. തുടയെല്ലിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നായിരുന്നു ആദ്യ വിവരങ്ങൾ.

അവസാന രണ്ട് സീരി എ മത്സരങ്ങളിലും ഡിബാല കളിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരിൽ എന്തായാലും ഇറങ്ങാൻ വേണ്ടി ഡിബാല ഇപ്പോൾ കഠിനമായി പ്രയത്നിക്കുകയാണ്. ഡിബാല ഇറങ്ങിയില്ല എങ്കിൽ അത് യുവന്റസിനെ വലിയ സമ്മർദ്ദത്തിലാക്കും. ഓഗസ്റ്റ് ഏഴിനാണ് യുവന്റസ് ലിയോണിനെ രണ്ടാം പാദത്തിൽ നേരിടേണ്ടത്. ആദ്യ പാദത്തിൽ യുവന്റസ് ലിയോണിന് മുന്നിൽ 1-0ന് പരാജയപ്പെട്ടിരുന്നു. ഡിബാല ഇല്ലായെങ്കിൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുവന്റസ് വിഷമിക്കാൻ സാധ്യതയുണ്ട്.

Exit mobile version