ഇന്ന് ഡിബാല ക്യാപ്റ്റനാകും എന്ന് അലെഗ്രി

- Advertisement -

ഇന്ന് അയാക്സിനെതിരായ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് ഡിബാല യുവന്റസിനെ നയിക്കുമെന്ന് പരിശീലകൻ അലെഗ്രി പറഞ്ഞു. കെല്ലിനി ഇന്ന് കളിക്കാത്തതിനാൽ ആകും ഡിബാലയ്ക്ക് ക്യാപ്റ്റൻ ആം ബാൻഡ് ലഭിക്കുന്നത്. പക്ഷെ ഇന്ന് ഡിബാല കളിക്കുമെന്ന് അലെഗ്രി ഉറപ്പ് പറഞ്ഞില്ല. ഇന്ന് ഡിബാല ഇറങ്ങിയാൽ അദ്ദേഹം ആയിരിക്കും ക്യാപ്റ്റൻ. ഡിബാല ഇല്ലായെങ്കിൽ ബൊണൂചി ക്യാപ്റ്റനാകും എന്നും അലെഗ്രി പറഞ്ഞു.

ഈ സീസണിൽ അത്ര മികച്ച ഫോമിൽ അല്ല ഡിബാല. പലപ്പോഴും ബെഞ്ചിൽ ആയിരുന്നു ഡിബാലയുടെ ഇടം. അയാക്സിനെതിരെ ആദ്യ പാദത്തിൽ 1-1ന്റെ സമനില ആയിരുന്നു യുവന്റസ് നേടിയത്. ചാമ്പ്യൻസ് ലീഗ് മാത്രം ലക്ഷ്യം വെക്കുന്ന യുവന്റസ് ഏതു വിധേനയും സെമി ഫൈനലിൽ എത്താൻ ആകും ഇന്ന് ശ്രമിക്കുക. ഇന്ന് മാൻസുകിച കളിക്കാൻ സാധ്യത ഇല്ലായെന്നും അലെഗ്രി പറഞ്ഞു. പരിക്കാണ് മാൻസുകിചിനെ പുറത്തിരുത്തുന്നത്.

Advertisement