ഡെംബലെക്ക് വീണ്ടും തിരിച്ചടി, നാപോളിക്ക് എതിരെ കളിക്കില്ല

- Advertisement -

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. പരിക്ക് മാറി പരിശീലനം ആരംഭിച്ചിരുന്ന ഡെംബലക്ക് വീണ്ടും പരിക്കേറ്റതായാണ് വാർത്തകൾ. ചെറിയ വേദന അനുഭവപ്പെട്ട താരം തൽക്കാലം പരിശീലനം നിർത്തിയിരിക്കുകയാണ്. നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ഡെംബലെ കളിക്കില്ല എന്ന് ഇതോടെ ഉറപ്പായി.

ഈ സീസണിൽ ഉടനീളം അലട്ടിയ പരിക്ക് മാറാൻ ഫെബ്രുവരിയിൽ ഡെംബലെ ഫിൻലാൻഡിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അവസാനമായി നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി ഡെംബലെ കളത്തിൽ ഇറങ്ങിയത്. ബാഴ്സലോണ കരിയറിൽ 10 സാരമായ പരിക്കുകൾ ആണ് ഇതുവരെ ഡെംബലയെ ബാധിച്ചത്. താരത്തെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ബാഴ്സലോണ.

Advertisement