ഡെംബലെയും ആർതുറും ഇല്ല, ബാഴ്സലോണ നാപോളിക്ക് എതിരായ സ്ക്വാഡ് പ്രഖ്യാപിച്ചു

നാളെ നടക്കുന്ന നിർണായക പോരാട്ടത്തിൽ നാപോളിയെ ആണ് ബാഴ്സലോണ നേരിടുന്നത്. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. പരിക്ക് കാരണം വലയുന്ന ഡെംബലെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. ബാഴ്സക്കായി കളിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞ ആർതുറും സ്ക്വാഡിൽ ഇല്ല. ബാഴ്സലോണ ബി സ്ക്വാഡിലെ ഒമ്പത് താരങ്ങളെ സെറ്റിയൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

19കാരനായ അമേരിക്കൻ താരം കൊണാർഡ് ഫുയെന്റെയും ടീമിലുണ്ട്. നാളെ രാത്രി 12.30നാണ് മത്സരം നടക്കുന്നത്‌. ആദ്യ പാദത്തിൽ ബാഴ്സലോണയും നാപോളിയും സമനിലയിൽ പിരിഞ്ഞിരുന്നു. ഈ സീസണിലെ ബാഴ്സലോണയുടെ ഏക കിരീട പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്.

Exit mobile version