ഡി യോങ് ചാമ്പ്യൻസ് ലീഗിലെ മികച്ച മിഡ്ഫീൽഡർ

ബാഴ്സയുടെ മധ്യനിര താരം ഫ്രാങ്ക് ഡി യോങ് 2018-2019 സീസണിലെ ചാമ്പ്യൻസ് ലീഗിലെ മികച്ച മധ്യനിര താരത്തിനുള്ള യുവേഫയുടെ അവാർഡ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ അയാക്സിനൊപ്പം ചാമ്പ്യൻസ് ലീഗ് സെമി വരെ കളിച്ച താരം ഈ സീസണിലാണ് ബാഴ്സയിലേക്ക് മാറിയത്.

22 വയസുകാരനായ താരം ഡച് ദേശീയ ടീം അംഗമാണ്. അയാക്‌സ് അക്കാദമി വഴി വളർന്ന താരം കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് അയാക്സിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിച്ചത്. സെമിയിൽ ടോട്ടൻഹാമിനോട് തോറ്റാണ് അവർ പുറത്തായത്.

Exit mobile version