കുട്ടിഞ്ഞോ ഇല്ലാതെ ലിവർപൂൾ,ആദ്യ ചാമ്പ്യൻസ് ലീഗിനിറങ്ങി ഹൊഫെൻഹെയിം

0

ചാമ്പ്യൻസ് ലീഗിലെ പ്ലെ ഓഫ് റൗണ്ടിൽ ആദ്യ പാദ മത്സരത്തിൽ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ബുണ്ടസ് ലീഗ ടീമായ ഹൊഫെൻഹെയിമിനെ നേരിടും. പുലർച്ചെ 12.15 AM ന് ജർമ്മനിയിലെ റെയിൻ നേക്കർ അരീനയിൽ വെച്ചാണ് മത്സരം നടക്കുക. ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടിഞ്ഞോ ഇല്ലാതെയാണ് ആൻഫീൽഡിൽ നിന്നും ക്ളോപ്പും സംഘവും ജർമ്മനിയിലേക്ക് പുറപ്പെട്ടത്. അഞ്ചു തവണ യൂറോപ്പിലെ ചാമ്പ്യന്മാരായ ലിവർപൂൾ 18 തവണ ലീഗ് ജേതാക്കളായിട്ടുണ്ട്. ബുണ്ടസ് ലീഗയിൽ ബയേണിനും ലെപ്‌സിഗിനും ഡോർട്മുണ്ടിനും പിറകിൽ നാലാം സ്ഥാനക്കാരായാണ് ഹൊഫെൻഹെയിം സീസൺ അവസാനിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഹൊഫെൻഹെയിം ചാമ്പ്യൻസ് ലീഗിനിറങ്ങുന്നത്.

തുടക്കകാരാണെങ്കിലും ഹൊഫെൻഹെയിമിനെയും ജൂലിയൻ നൈഗെൽസ്മാനെയും നിസാരരായി കാണാൻ റെഡ്‌സിന് സാധിക്കില്ല.രണ്ടാം ഡിവിഷൻ ക്ലബ്ബായിരുന്ന ഹൊഫെൻഹെയിമിനെ ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് എൻട്രിയും നേടിക്കൊടുത്തത് ഫുട്ബോൾ ലോകത്തെ നൈഗെൽസ്മാൻ ഞെട്ടിച്ചു. ജൂനിയർ മൗറീഞ്ഞ്യോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജൂലിയൻ നൈഗെൽസ്മാന്റെ തന്ത്രങ്ങൾക്ക് മുന്നിൽ പല വമ്പന്മാർക്കും അടിപതറിയിട്ടുണ്ട്.

ജർമ്മൻ കപ്പിൽ ആദ്യ മത്സരം വിജയിച്ചാണ് ഹൊഫെൻഹെയിമിറങ്ങുന്നത്. പ്രീമിയർ ലീഗിലെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞാണ് ക്ളോപ്പ് ജന്മനാട്ടിലേക്ക് റെഡ്‌സിനോടൊപ്പം വരുന്നത്.ആൻഫീൽഡിലേക്ക് ചേക്കേറിയതിനു ശേഷം മൂന്നാം തവണയാണ് ജർമ്മനിയിലേക്ക് ക്ളോപ്പ് വരുന്നത്. ഓഗ്സ്ബർഗിനെതിരെയും ഡോർട്മുണ്ടിനെതിരെയും വിജയത്തോടു കൂടിയാണ് ലിവർപൂൾ മടങ്ങിയത്. റോബർട്ടോ ഫെർമിനോ പഴയ തട്ടകത്തിലേക്ക് മടങ്ങി വരുകയാണ്. മുതൽ നാല് വർഷം ഹൊഫെൻഹെയിമിലായിരുന്നു ഫെർമിനോ.

ഫുൾ സ്‌ക്വാഡിനൊപ്പമാണ് ജൂലിയൻ നൈഗെൽസ്മാനും ഹൊഫെൻഹെയിമും ഇറങ്ങുന്നത്. മികച്ച ജർമ്മൻ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട നൈഗെൽസ്മാനു തലവേദനയാവുക നിക്കോളാസ് സുലെയുടെയും സെബാസ്റ്റ്യൻ റൂഡിയുടെയും അഭാവമായിരിക്കും. ഹൊഫെൻഹെയിമിന്റെ പ്രതിരോധത്തിലെ ശക്തി കേന്ദ്രങ്ങളായ ഇരുവരും ബയേൺ മുനിക്കിലേക്ക് ചുവട് മാറ്റിയിരുന്നു. രണ്ടാം പാദ മത്സരം 24 ന് ആൻഫീൽഡിൽ വെച്ച് നടക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.