റോമാ – ലിവർപൂൾ മത്സരം ഡാമിർ സ്കോമിന നിയന്ത്രിക്കും

- Advertisement -

റോമയും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരം സ്ലോവേനിയൻ വംശജനായ ഡാമിർ സ്കോമിന നിയന്ത്രിക്കും. സ്റ്റെഡിയോ ഒളിമ്പിക്കോയിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും പ്രധാനപ്പെട്ടതാണ്. ആദ്യപാദത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റോമയെ ലിവർപൂൾ പരാജയപ്പെടുത്തിയത്. അതെ സമയം മുന്നിട്ട് നിന്ന ശേഷമാണ് ലിവർപൂൾ രണ്ടു ഗോളുകൾ വഴങ്ങിയത്. ബാഴ്‌സയെ അട്ടിമറിച്ച റോമാ റെഡ്‌സിനൊരു ഭീഷണി തന്നെയാണ്.

ഡാമിർ സ്കോമിന 2012 UEFA സൂപ്പർ കപ്പ്, 2008 ഒളിമ്പിക് ഗെയിംസ്, 2017 യൂറോപ്പ ലീഗ് ഫൈനൽ എന്നിവ നിയന്ത്രിച്ചിട്ടുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ചെൽസി – റോമാ സമനില മത്സരവും അദ്ദേഹമാണ് നിയന്ത്രിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement