
മത്സരം ജയിച്ചതിനു ശേഷം മുടി മുറിക്കുന്നത് ഒരു സ്റ്റൈൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അവസാനമായി മത്സരം ജയിച്ചതിനു ശേഷം മുടി മുറിച്ച് തന്റെ വിജയം ആഘോഷിച്ചിരുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ തോൽപ്പിച്ച് തന്റെ നാലാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റൊണാൾഡോ ഫൈനലിലെ വിജയ ശേഷം പുതിയ ഹെയർ സ്റ്റൈലുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
“Do you like it??????” എന്ന ക്യാപ്ഷനോട് കൂടിയാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ നൽകിയത്.
ലാ ലീഗ കിരീടം റയൽ നേടിയപ്പോൾ ഗോൾ കീപ്പർ കെയ്ലർ നവാസും മുടി മുറിച്ച് വിജയം ആഘോഷിച്ചിരുന്നു. തന്റെ മൂന്ന് കൊല്ലാത്തെ റയൽ മാഡ്രിഡ് കരിയറിൽ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ കാസെമിറോയും ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മുടി മുറിച്ച് വിജയം ആഘോഷിച്ചിരുന്നു.
റയലിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച റൊണാൾഡോ ഫൈനലിൽ യുവന്റസിനെതിരെ രണ്ടു ഗോൾ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് വിജയത്തോടെ ഈ കൊല്ലത്തെ ബലോൺ ഡർ വിജയിയാവാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ് റൊണാൾഡോ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial