ബെയ്ലിന്റെ ഗോളും മറികടന്ന് റൊണാൾഡൊയുടെ ബൈസൈക്കിൾ കിക്ക്

- Advertisement -

ഗരേത് ബെയ്ലിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഓവർ ഹെഡ് കിക്കിനെക്കാൾ മികച്ചത് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്റസിന് എതിരായ ഓവർ ഹെഡ് കിക്ക് ഗോളെന്ന് യുവേഫ. യുവേഫയുടെ ടെക്നിക്കൽ ഒബ്സർവേഷൻ സമിതിയാണ് ഈ നിഗമനത്തിൽ എത്തിയത്. ഡേവിഡ് മോയെസ്, ക്രിസ്ത്യൻ ചീവ് അടക്കമുള്ളവർ അടങ്ങുന്നതാണ് ഈ സമിതി. ഇതോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോൾ നേട്ടം റൊണാൾഡോ സ്വന്തമാക്കി.

യുവന്റസിന് എതിരായ ക്വാർട്ടറിൽ റൊണാൾഡോ നേടിയ ഗോൾ ചെമ്പി9നസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി വാഴ്ത്തപ്പെടുന്നതിന് പിന്നാലെയാണ് ഫൈനലിൽ സബ് ആയി ഇറങ്ങി ബെയ്ൽ സമാന ഗോൾ നേടിയത്. പക്ഷെ ടെക്നിക്കിലും അത്ലറ്റിസിസത്തിലും മികച്ചു നിൽക്കുന്നത് റൊണാൾഡോയുടെ ഗോളാണെന്ന് സമിതി വിലയിരുത്തി.

ഗോൾസാലോ ഹിഗ്വെയ്ൻ ടോട്ടൻഹാമിന് എതിരെ നേടിയ ഗോളാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഗ്രീസ്മാൻ റോമക്ക് എതിരെ നേടിയ ഗോളാണ് നാലാം സ്ഥാനത്. റോമയുടെ എഡിൻ സൈക്കോ ചെൽസിക്ക് എതിരെ നേടിയ വോളി ഗോൾ അഞ്ചാം സ്ഥാനം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement