
ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷമാണ് റയലിന്റെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഈ സീസണോടെ ക്ലബ് വിടുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചന നൽകിയത്. അതെ സമയം റയൽ മാഡ്രിഡിന്റെ അവിഭാജ്യഘടകമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അത് വ്യക്തമാകുമെന്നും റയൽ മാഡ്രിഡ് ക്യാപ്റ്റൻ സർജിയോ റാമോസ് പറഞ്ഞു. കഴിഞ്ഞ സീസണിലും സമാനമായ രീതിയിൽ ക്ലബ് വിടുമെന്ന സൂചനകൾ റൊണാൾഡോ നൽകിയിരുന്നു.
റൊണാൾഡോ റയൽ മാഡ്രിഡ് വിടില്ല എന്നും ഇത് കരാർ പുതുക്കാനുള്ള റൊണാൾഡോയുടെ ശ്രമം മാത്രമാണെന്നുമാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. മൂന്നാം വർഷത്തിനിടെ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫിയാണ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ ഉയർത്തിയത്. അതിന്റെ സന്തോഷം റാമോസ് മറച്ച് വെച്ചില്ല. ലിവർപൂളിന്റെ മുഹമ്മദ് സലാക്ക് ഫൈനലിൽ കളം വിടേണ്ടി വന്നത് റാമോസ് കാരണമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial