റയലിന് വേണ്ടി 400മത് മത്സരത്തിനായി റൊണാൾഡോ ഇറങ്ങുന്നു

മറ്റൊരു നേട്ടം കൂടി ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയലിന് വേണ്ടി റൊണാൾഡോ ഇറങ്ങുന്നത് തന്റെ മത്സരം കളിക്കാൻ വേണ്ടിയാണ്. സിഗ്നൽ ഇടൂന പാർക്കിലെ ഡോർട്ട്മുണ്ടിനെതിരായ മത്സരത്തോടു കൂടി ഒട്ടേറെ റയൽ മാഡ്രിഡ് ഇതിഹാസങ്ങളുടെ നേട്ടത്തോടൊപ്പമാണ് റൊണാൾഡോ എത്തുക. 399 മത്സരങ്ങളിൽ നിന്നും 409 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം ഗോൾ നേടിയിരിക്കുന്നത് 107 ഗോളുകളുമായി റോണാൾഡോയാണ്. 96 ഗോളുമായി ബാഴ്‌സയുടെ സൂപ്പർ താരം ലയണൽ മെസിയാണ്.

29th ഓഗസ്റ്റ് 2009 ൽ ആണ് റയൽ മാഡ്രിഡിന് വേണ്ടി റൊണാൾഡോ ആദ്യമായി കളത്തിൽ ഇറങ്ങുന്നത്. ഡീപോർട്ടിവക്കെതിരെ 3-2 വിജയം മാത്രമല്ല തന്റെ റയലിന് വേണ്ടിയുള്ള ആദ്യ ഗോളും ക്രിസ്റ്റിയാനോ നേടി. എട്ടു വർഷങ്ങൾക്കിപ്പുറം ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് റൊണാൾഡോ. റയലിന് വേണ്ടി ഏറ്റവുമധികം തവണ ജേഴ്സിയണിഞ്ഞ റെക്കോർഡ് റൗളിന്റെതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡല്‍ഹിയുടെ അതിജീവനത്തെ തകര്‍ത്തെറിഞ്ഞ് പട്ന
Next articleറൊണാൾഡോയ്ക്ക് ഇരട്ടഗോൾ, ചാമ്പ്യന്മാർ ഉയർത്തെഴുന്നേറ്റു