റൊണാൾഡോയ്ക്കും രക്ഷിക്കാനായില്ല യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളെ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കിയാണ് ഈ സീസണിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ആരംഭിച്ചത്. എന്നാൽ സെമി കാണാതെ അയാക്സിന്റെ യുവനിരയ്ക്ക് മുന്നിൽ അടിയറവ് പറയാനായിരുന്നു യുവന്റസിന്റെ വിധി. ക്ലബ്ബ് റെക്കോർഡുകൾ മറികടന്നു സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ടീമിലെത്തിച്ചതും ഈ ഒരു ലക്‌ഷ്യം മാത്രം മുന്നിൽ കണ്ടാണ്. 341 മില്യൺ യൂറോയുടെ യുവന്റസ് ഗാംബിൾ ലക്ഷ്യം കാണാതെ പോയി.

ട്രാൻസ്ഫർ ഫീസായി നൂറു മില്യൺ യൂറോയും 241 മില്യണിന്റെ തുകയും നൽകിയാണ് റൊണാൾഡോയെ യുവന്റസ് ടൂറിനിൽ എത്തിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് രണ്ടാം പാദ മത്സരം ജയിച്ച അയാക്സ് 3-2 എന്ന സ്കോറിനു ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പിച്ചു. വ്യക്തിഗത മികവാണ് ടീം എഫർട്ടാണ് വമ്പൻ മത്സരങ്ങൾ ജയിക്കുക എന്ന ഫുട്ബാളിന്റെ ബാലപാഠം ആരാധകരെ ഓർമ്മിപ്പിച്ച് മത്സരമായിരുന്നു ഇന്നത്തേത്.

അത്ലറ്റിക്കോ മാഡ്രിഡിനോട് ഒറ്റക്ക് പൊരുതി കളി ജയിപ്പിച്ച റൊണാൾഡോ മാജിക് ഇത്തവണ പുനരാവർത്തിച്ചില്ല. തുടർച്ചയായ എട്ടാം ഇറ്റാലിയൻ കിരീടം നേടി തൃപ്തിപ്പെടേണ്ടിവരും അല്ലെഗ്രിക്കും സംഘത്തിനും. നാല് വർഷത്തിനിടെ രണ്ടു തവണ ഫൈനലിൽ വീണ യുവന്റസിന് ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇനിയും കാത്തിരിപ്പ് തുടരേണ്ടിയിരിക്കുന്നു.