
ലിവർപൂൾ ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇറങ്ങുമ്പോൾ ബാഴ്സലോണയുടെ താരമായ കൗട്ടീനോയ്ക്കും ചാമ്പ്യൻസ് ലീഗ് മെഡൽ പ്രതീക്ഷയുണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ വിട്ട് ബാഴ്സലോണയിൽ എത്തിയെങ്കിലും ബാഴ്സയ്ക്കായി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ബ്രസീലിയൻ താരത്തിനായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ലിവർപൂളിനായി കളിച്ചതായിരുന്നു കാരണം.
ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചിരുന്നു. ബാഴ്സ കപ്പ് ഉയർത്തിയിരുന്നു എങ്കിലും ചാമ്പ്യൻസ് ലീഗ് വിജയികൾക്കുള്ള മെഡൽ കൗട്ടീനോയ്ക്ക് കിട്ടില്ലായിരുന്നു. കൗട്ടീനോ ചാമ്പ്യൻസ് ലീഗ് ബാഴ്സലോണ സ്ക്വാഡിൽ ഇല്ല എന്നതിനാൽ. എന്നാൽ താൻ ഉപേക്ഷിച്ച ക്ലബിന്റെ ദയ ഉണ്ടായൽ കൗട്ടീനോയുടെ പേരിലും ഒരു ചാമ്പ്യൻസ് ലീഗ് മെഡൽ ഉണ്ടാകും.
ഗ്രൂപ്പ് ഘട്ടത്തിൽ ലിവർപൂളിനായി കളിച്ച കൗട്ടീനോ ഒരു ഹാട്രിക്കടക്കം 5 ഗോളുകൾ നേടി ലിവർപൂളിന്റെ പ്രീക്വാർട്ടർ പ്രവേശനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ കിരീടം നേടുകയാണെങ്കിൽ ഈ കിരീടത്തിൽ ചെറിയ പങ്ക് ബാഴ്സലോണ താരത്തിനും അവകാശപ്പെടാം. വിജയികൾക്ക് 40 മെഡലുകളാണ് ലഭിക്കുക. വിജയിക്കുകയും ലിവർപൂൾ മാനേജർ ക്ലോപ്പിന്റെ ദയയും ഉണ്ടായാൽ ഇന്ന് കൗട്ടീനോയ്ക്കും സ്വന്തം കരിയറിൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എഴുതിചേർക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial