Site icon Fanport

സിറ്റിയെ സമനിലയിൽ തളച്ച് ശക്തർ!

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത സമനില. ഉക്രൈൻ ക്ലബായ ശക്തർ ആണ് ഇന്ന് സിറ്റിയെ സമനിലയിൽ തളച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആയിരുന്നു ശക്തറിന്റെ ഗംഭീര പ്രകടനം. നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പായിരുന്നു എങ്കികും ശക്തമായ ടീമിനെ തന്നെ ആയിരുന്നു സിറ്റി ഇന്ന് ഇറക്കിയത്.

മത്സരത്തിന്റെ‌ 56ആം മിനുട്ടിൽ ഗുണ്ടോഗൻ ആണ് സിറ്റിയുടെ ഗോൾ നേടിയത്. പക്ഷെ ആ ലീഡ് അധികം നീണ്ടു നിന്നില്ല. 69ആം മിനുട്ടിൽ സോളൊമനിലൂടെ ശക്തർ സമനില ഗോൾ നേടി. ഈ സമനില ശക്തറിന്റെ നോക് ഔട്ട്  പ്രതീക്ഷ സജീവമാക്കി. ഇപ്പോൾ ഗ്രൂപ്പിൽ 6 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ശക്തർ ഉള്ളത്. 5 പോയന്റുമായി ഡൈനാമോ സഗ്രബ് മൂന്നാം സ്ഥാനത്തും 4 പോയന്റുമായി അറ്റലാന്റ നാലാം സ്ഥാനത്തും ഉണ്ട്. ഇവരിൽ ആരുമാകാം നോക്കൗട്ടിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം.

Exit mobile version