ചാമ്പ്യൻസ് ലീഗ് നേടാൻ സിറ്റി ഇതുവരെ സജ്ജമല്ല – ഗാർഡിയോള

പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് നേടാൻ സജ്ജമല്ല എന്ന് പരിശീലകൻ പെപ്പ് ഗാർഡിയോള. ഗാർഡിയോളക്ക് കീഴിൽ നാലാം സീസൺ കളിക്കുന്ന സിറ്റി പക്ഷേ മൂന്ന് സീസണിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പോലും പ്രവേശിക്കാനാകാതെ പുറത്തായിരുന്നു.

ആളുകൾ ചാമ്പ്യൻസ് ലീഗ് എന്ന ലക്ഷ്യത്തെ കുറിച്ച് സംസാരിക്കുമെങ്കിലും ഞങ്ങൾ അതിന് തയ്യാറല്ല എന്നാണ് ഗാർഡിയോള പറഞ്ഞത്. കഴിഞ്ഞ 2 സീസണുകളിലും ക്വാർട്ടർ ഫൈനലിൽ ആണ് സിറ്റി പുറത്തായത്. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്ക് എതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ഗാർഡിയോളക്ക് കീഴിൽ ഇത്തവണയും ചാമ്പ്യൻസ് ലീഗ് വിജയം ഇല്ലെങ്കിൽ സിറ്റി അധികാരികൾ അദ്ദേഹത്തിന് കൂടുതൽ സമയം അനുവദിച്ചു നൽകുമോ എന്നതും ഫുട്‌ബോൾ ലോകത്തിന്റെ ആകാംക്ഷയാണ്.

Exit mobile version