യുണൈറ്റഡിനോട് തോറ്റ വിഷമം സൗതാമ്പ്ടണോട് തീർത്ത് മാഞ്ചസ്റ്റർ സിറ്റി

20210311 015425

പെപ് ഗ്വാർഡിയോളയുടെ ടീം വീണ്ടും വിജയ വഴിയിൽ. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡഡിനോട് പരാജയപ്പെട്ട ക്ഷീണം ഒരു വൻ വിജയവുമാണ് മാഞ്ചസ്റ്റർ സിറ്റി തീർത്തത്. വോൾവ്സിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട ഗ്വാർഡിയോളയുടെ ടീം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു വിജയിച്ചത്. മെഹ്റസും ഡി ബ്രുയിനും ഇരട്ട ഗോളുകളുമായി ഇന്ന് സിറ്റി നിരയിൽ തിളങ്ങി.

ആദ്യ പകിതിയിൽ 15ആം മിനുട്ടിൽ ഡിബ്രുയിന്റെ ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്. ആ ഗോളിന് ഒരു പെനാൾട്ടിയിലൂടെ 25ആം മിനുട്ടിൽ മറുപടി നൽകാൻ സൗതാമ്പ്ടണായി. വാർഡ് പ്രോസ് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്‌. ആദ്യ പകുതിയിൽ തന്നെ വീണ്ടും ലീഡ് എടുക്കാൻ സിറ്റിക്ക് ആയി. 40ആം മിനുട്ടിൽ മെഹ്റസാണ് സിറ്റിക്കായി ഗോൾ നേടിയത്. പിന്നാലെ ഹാഫ് ടൈമിന് തൊട്ടു മുമ്പ് ഗുണ്ടൊഗനും ഗോൾ നേടി.

രണ്ടാം പകുതിയിൽ ഫിൽ ഫോഡന്റെ അസിസ്റ്റിൽ നിന്ന് ഡുബ്ര്യുയിനും മഹ്റസും വീണ്ടും വല കുലുക്കി. ചെ ആഡംസ് ആയിരുന്നു സൗതാമ്പ്ടന്റെ രണ്ടാം ഗോൾ നേടിയത്. ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 14 പോയിന്റിൽ എത്തിച്ചു. 68 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 54 പോയിന്റുള്ള യുണൈറ്റഡ് ആണ് രണ്ടാം സ്ഥാനത്ത്. സിറ്റി ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.

Previous articleപരിക്ക് പ്രശ്നമാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ മിലാനെതിരെ കളിക്കില്ല
Next articleവിജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്