ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്, ചെൽസിയെ കാത്തിരിക്കുന്നത് കടുത്ത എതിരാളികൾ

- Advertisement -

മികച്ച കളി കളിച്ചിട്ടും അത്ലറ്റികോ മാഡ്രിഡിനെതിരെ ജയിക്കാനാവാതെ പോയ ചെൽസിക്ക് കടുത്ത നിരാശയാവും ഇത്തവണത്തെ നോകൗട്ട് നറുക്കെടുപ്പ്. ചെൽസിയെ കാത്തിരിക്കുന്ന എതിരാളികളുടെ പേര് കേട്ടാൽ എത്ര കടുത്ത ചെൽസി ആരാധകനു അൽപം ആശങ്ക ഉണ്ടാവുമെന്ന് ഉറപ്പാണ്. ഭാഗ്യം തുണച്ചില്ല എങ്കിൽ യൂറോപ്യൻ ഫുട്‌ബോളിലെ വമ്പന്മാരായ പി എസ് ജി യോ, ബാഴ്സലോണയോ ആവും നോകൗട്ടിൽ നീല പടയുടെ എതിരാളികൾ. ബേസിക്താസും സാധ്യതയിൽ ഉണ്ടെങ്കിലും ഭാഗ്യവും നീല പടയെ തുണക്കണം.

അവസാനം കളിച്ച രണ്ടു 3 ചാംപ്യൻസ് ലീഗ് നോകൗട്ട് മത്സരങ്ങളിലും ചെൽസിക്ക് എതിരാളികളായി ലഭിച്ചത് പി എസ് ജി യായിരുന്നു. ഒരു തവണ ചെൽസി ജയിച്ചപ്പോൾ രണ്ടു തവണ പി എസ് ജി മുന്നേറി. പക്ഷെ നെയ്മറും, എംബാപ്പയും അടക്കമുള്ളവർ ഉള്ള ഇന്നത്തെ പി എസ് ജി യെ ലഭിച്ചാൽ നീല പടക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്ന് ഉറപ്പാണ്. ബാഴ്സലോണയെ അവസാനം 2012 ഇൽ ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ തോൽപിച്ച ചെൽസിക്ക് മെസ്സിയെയും സംഘത്തെയും എതിരാളികളായി ലഭിച്ചാൽ മികച്ചൊരു പോരാട്ടമാവും ഫുട്ബാൾ പ്രേമികൾക്ക് ലഭിക്കുക എന്ന് ഉറപ്പാണ്. ഈഡൻ ഹസാർഡ് കരിയറിലെ തന്നെ മികച്ച ഫോമിൽ ഉള്ളതും, കൊണ്ടേക്ക് കീഴിൽ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും അവർക്ക് ആത്മവിശ്വാസമാവും. എങ്കിലും  ബാഴ്സകെതിരെ ജയിച്ചു കയറണമെങ്കിൽ മികച്ചൊരു പ്രകടനം തന്നെ അനിവാര്യമാവും. ബേസിക്താസ് താരതമ്യേന എളുപ്പമുള്ള എതിരാളികൾ ആണെങ്കിലും അവരുടെ ശക്തിയും കുറച്ചു കാണാനാവില്ല.

ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ലിവർപൂളിനെ മറികടന്ന് സെവിയ്യ ഗ്രൂപ്പ് ജേതാക്കളാവുകയാണെങ്കിൽ അവരുമായും ചെൽസിക്ക് സാധ്യത ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement