Site icon Fanport

വീണ്ടും മാൽമോയെ തോൽപ്പിച്ച് ചെൽസി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ഒരു വിജയം കൂടെ. മാൽമോയെ ആണ് ഇന്ന് സ്വീഡനിൽ വെച്ച് ചെൽസി പരാജയപ്പെടുത്തിയത്. നേരത്തെ ലണ്ടണിൽ വെച്ച് വലിയ സ്കോറിന് ചെൽസി മാൽമോയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് പക്ഷെ ഏക ഗോളിന് മാത്രമായിരുന്നു വിജയം. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആകെ ഒരു ഗോൾ അടിക്കാൻ മാത്രമെ ചെൽസിക്ക് ആയുള്ളൂ. 56ആം മിനുട്ടിൽ ഹകിം സിയെച് ആണ് ചെൽസിക്ക് ലീഡ് നൽകിയത്.

ഹൊഡ്സൺ ഒഡോയിയുടെ ഒരു മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഒഡോയി തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഒഡോയി അസിസ്റ്റ് നൽകുന്നത്. ഈ വിജയത്തോടെ ചെൽസിക്ക് നാലു മത്സരങ്ങളിൽ നുന്ന് 9 പോയിന്റായി. പരിക്ക് കാരണം ദീർഘകാലമായി ചെൽസിക്ക് ഒപ്പം ഇല്ലാതിരുന്ന പുലിസിക് ഇന്ന് കളത്തിൽ മടങ്ങിയെത്തി.

Exit mobile version