വീണ്ടും ലുകാകു, ചാമ്പ്യൻസ് ലീഗിൽ ചെൽസി ജയിച്ച് തുടങ്ങി

Chelsea Romelu Lukaku Zenit Goal Champions League

ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി റഷ്യൻ ടീമായ സെനിതിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടിയ ലുകാകുവാണ് ചെൽസിക്ക് ജയം നേടിക്കൊടുത്തത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചെൽസി ലുകാകുവിലൂടെ വിജയ ഗോൾ നേടിയത്.

ചെൽസി ക്യാപ്റ്റൻ ആസ്പിലിക്വറ്റയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ലുകാകു ഗോൾ നേടിയത്. ചെൽസിക്ക് വേണ്ടി കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് ലുകാകുവിന്റെ നാലാമത്തെ ഗോളായിരുന്നു ഇന്നത്തേത്. മത്സരത്തിൽ ജയിച്ചെങ്കിലും ചെൽസിക്ക് മത്സരത്തിൽ അവരുടെ മികവ് പൂർണ്ണമായും പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. മികച്ച പ്രതിരോധം തീർത്ത സെനിത് പലപ്പോഴും ചെൽസി പ്രതിരോധത്തിൽ വിള്ളൽ സൃഷ്ട്ടിക്കുകയും ചെയ്‌തെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.

Previous articleഅനായാസം യുവന്റസ്, അലെഗ്രിയുടെ ടീമിന് സീസണിലെ ആദ്യ വിജയം
Next articleവിയ്യറയലിലെ ത്രില്ലറിൽ സമനിലയിൽ തളച്ചു അറ്റലാന്റ, ലില്ലി, ബെൻഫിക്ക ടീമുകൾക്കും സമനില