പോർട്ടോക്കെതിരെ ആധികാരിക ജയവുമായി ചെൽസി

Chelsea Mount Reece James Chelsea Champions League
- Advertisement -

ചാമ്പ്യൻസ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പോർട്ടോക്കെതിരെ ആധികാരിക ജയവുമായി ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. മത്സരം നടന്നത് നിക്ഷ്പക്ഷ വേദിയിൽ ആണെങ്കിലും പോർട്ടോയുടെ ഹോം മത്സരമായി കണക്കാക്കിയത് കൊണ്ട് ചെൽസിക്ക് വിലപ്പെട്ട 2 എവേ ഗോളുകൾ നേടാനായി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോർജ്ജിഞ്ഞോയുടെ പാസിൽ നിന്ന് മേസൺ മൗണ്ടാണ് ചെൽസിക്ക് ഗോൾ നേടി കൊടുത്തത്.

മത്സരത്തിൽ പോർട്ടോ ആധിപത്യം പുലർത്തിയ സമയത്താണ് കളിക്ക് വിപരീതമായി ചെൽസി ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ചെൽസിക്ക് നിരവധി സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. എന്നാൽ മത്സരം അവസാനിക്കാൻ 5 മിനിറ്റ് ബാക്കി നിൽക്കെ പോർട്ടോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ചെൽസി പ്രതിരോധ താരം ചിൽവെൽ ചെൽസിയുടെ ജയം ഉറപ്പിച്ച ഗോൾ നേടുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരം ഏപ്രിൽ 13ന് നടക്കും.

Advertisement