Site icon Fanport

ചെൽസി ഇന്ന് ബയേണെതിരെ, അത്ഭുതങ്ങൾ കാണിക്കാൻ ലമ്പാർഡിനാകുമോ?

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ചെൽസി മ്യൂണിച്ചിൽ ചെന്ന് ബയേണിനെ നേരിടും. ക്വാർട്ടറിലേക്കുള്ള വഴി ലമ്പാർഡിന്റെ ചെൽസിക്ക് ഒട്ടും എളുപ്പമല്ല. ആദ്യ പാദത്തിലെ വലിയ തോൽവി തന്നെ ലമ്പാർഡിന് മറികടക്കേണ്ടതുണ്ട്. ലണ്ടണിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബയേൺ വിജയിച്ചിരുന്നു. മികച്ച ഫോമിൽ ബുണ്ടസ് ലീഗ സീസൺ അവസാനിപ്പിച്ച ബയേണെതിരെ 3-0ന്റെ സ്കോർ മറികടക്കുക ഒട്ടും എളുപ്പമായിരിക്കില്ല.

പ്രധാന താരങ്ങളിൽ പലതും ഇന്ന് ഉണ്ടാകില്ല എന്നതും ലമ്പാർഡിന് തലവേദനയാകും. പരിക്കേറ്റ പുലിസിച്, ആസ്പിലികെറ്റ എന്നിവർ ഇന്ന് കളത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പാണ്. ഒപ്പം ആദ്യ പാദത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ അലോൺസോയും ഇന്ന് ഉണ്ടാകില്ല. ലെവൻഡോസ്കിയുടെ ഗംഭീര ഫോമിൽ ആകും ബയേണിന്റെ പ്രതീക്ഷ. ഒപ്പം ആദ്യ പാദത്തിൽ ഇരട്ട ഗോളുകൾ അടിച്ച ഗ്നാവറിയെയും ചെൽസി ഭയക്കേണ്ടതുണ്ട്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക‌

Exit mobile version