ചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് സൃഷ്ടിച്ച് റയൽ മാഡ്രിഡിന്റെ കാർവഹാൾ

ചാമ്പ്യൻസ് ലീഗിൽ 25 മത്സരങ്ങൾ തുടർച്ചയായി തോൽവിയറിയാതെ റെക്കോർഡ് ഇട്ട് റയൽ മാഡ്രിഡ് പ്രതിരോധ താരം ഡാനി കാർവഹാൾ. യുവന്റസിന് എതിരായ മത്സരം ജയിച്ചതോടെയാണ് താരം റെക്കോർഡിന് അർഹനായത്.  താരത്തിന്റെ ചാമ്പ്യൻസ് ലീഗിൽ അവസാന തോൽവി 2015 മെയ് മാസത്തിൽ ആയിരുന്നു.

25 മത്സരങ്ങളിൽ 19 മത്സരങ്ങൾ ജയിക്കുകയും 6 മത്സരങ്ങൾ സമനിലയാവുകയുമായിരുന്നു. ഈ കാലയളവിനിടയിൽ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടവും കാർവഹാൾ നേടിയിട്ടുണ്ട്.  പോർച്ചുഗൽ താരം നാനിയുടെയും ഫ്രഞ്ച് താരം പാട്രിക് എവ്‌റയുടെയും റെക്കോർഡാണ് താരം മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരേഡ് ഓഫ് നേഷന്‍സ്: ഇന്ത്യന്‍ സംഘത്തെ നയിച്ചത് പിവി സിന്ധു
Next articleടിച്ചേർഴ്സ് ഫുട്ബോൾ; ചാമ്പ്യൻഷിപ്പിൽ മലപ്പുറം ബി.സോൺ ചാമ്പ്യൻമാർ