
ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്സ്ചറുകളായി. നിയോണിൽ നടന്ന നറുക്കെടുപ്പിലാണ് ടീമുകൾ തീരുമാനിക്കപ്പെട്ടത്. മുൻ ചെൽസി താരം ഷെവ്ചെങ്കോയാണ് നറുക്കെടുപ്പിനു നേതൃത്വം കൊടുത്തത്. പ്രീമിയർ ലീഗ് ടീമുകൾ തമ്മിലുള്ള സിറ്റി ലിവർപൂൾ പോരാട്ടവും കഴിഞ്ഞ തവണത്തെ വിജയികളായ റയൽ മാഡ്രിഡും യുവന്റസും തമ്മിലുള്ള പോരാട്ടവും ആരാധകരുടെ ആവേശം വർദ്ധിപ്പിക്കും.
അഞ്ചു തവണ വിജയികളായ ബാഴ്സലോണക്ക് എതിരാളികൾ ഇറ്റലിയിൽ നിന്നുള്ള റോമായാണ്. ചെൽസിയെ മറികടന്നാണ് ബാഴ്സലോണ ക്വാർട്ടർ ഫൈനലിലെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ക്വാർട്ടറിൽ എത്തിയ സെവിയ്യക്ക് എതിരാളികൾ ജർമനിയിൽ നിന്നുള്ള ബയേൺ മ്യൂണിക് ആണ്.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇറ്റലിയിൽ നിന്നുള്ള യുവന്റസ് ആണ്. ശക്തരായ പി എസ് ജിയെ മറികടന്നാണ് റയൽ മാഡ്രിഡ് ക്വാർട്ടർ ഉറപ്പിച്ചത്. ഇംഗ്ളണ്ടിൽ നിന്നുള്ള രണ്ടു ടീമുകളും ക്വാർട്ടർ ഫൈനലിൽ പരസപരം ഏറ്റുമുട്ടും. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമാണ് പ്രീമിയർ ലീഗിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial