ചാമ്പ്യൻസ് ലീഗിലെ മികച്ച കളിക്കാർ : റയൽ മാഡ്രിഡ് ആധിപത്യം

ചാമ്പ്യൻസ് ലീഗിലെ ഓരോ പൊസിഷനിലും മികച്ച താരങ്ങളെ കണ്ടെത്താനുള്ള യുവേഫ നാമനിർദ്ദേശ പട്ടികയിൽ റയൽ മാഡ്രിഡ് താരങ്ങളുടെ ആധിപത്യം.  4 സ്ഥാനങ്ങളിലേക്കായി 12 പേരെയാണ് യുവേഫ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഇതിൽ 6 പേരും റയൽ മാഡ്രിഡ് താരങ്ങളാണ്.

കഴിഞ്ഞ ജൂണിൽ യുവന്റസിനെ തോൽപ്പിച്ച് കിരീടം നേടിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീം ആയിരുന്നു.  ഫൈനലിൽ രണ്ടു ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം മൂന്ന് പേരാണ് മികച്ച ഫോർവേഡിനുള്ള ലിസ്റ്റിൽ ഉള്ളത്. റൊണാൾഡോക്ക് പുറമെ ബാഴ്‌സിലോണ ഫോർവേഡ് മെസ്സി, യുവന്റസിന്റെ അർജന്റീനിയൻ ഫോർവേഡ് ഡിബാല എന്നിവരാണ് ലിസ്റിലുള്ളത്.

മൊണാക്കോയുടെ സൂപ്പർ താരം എംമാപ്പേ,  ബ്രസീലിന്റെയും കഴിഞ്ഞ ദിവസം ബാഴ്‌സിലോണയിൽ നിന്ന് പി എസ് ജിയിലേക്ക് കുടിയേറിയ നെയ്മർ എന്നിവർ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല.

മിഡ്‌ഫീൽഡ് വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരും മാഡ്രിഡ് താരങ്ങളാണെന്ന് ഉള്ളത് റയൽ മാഡ്രിഡിന്റെ അപ്രമാദിത്യം എടുത്തു കാട്ടുന്നു. കസെമിറോ, ടോണി ക്രൂസ്, ലുക്കാ മോഡ്രിച് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മാഡ്രിഡ് മിഡ്‌ഫീൽഡ് താരങ്ങൾ.

പ്രധിരോധ നിരയിൽ റയൽ മാഡ്രിഡിന് കിരീടം നേടി കൊടുത്ത ക്യാപ്റ്റൻ സെർജിയോ റാമോസ്, റയൽ മാഡ്രിഡിന്റെയും ബ്രസിലിന്റെയും പ്രധിരോധ താരം മാഴ്‌സെലോ, യുവന്റസിന്റെ പ്രധിരോധ താരം ലിയനാർഡോ ബോനുച്ചി എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

ഗോൾ കീപ്പർമാരിൽ പട്ടികയിൽ മാഡ്രിഡിന്റെ കെയ്‌ലോർ നവാസിന് സ്ഥാനം ലഭിച്ചിട്ടില്ല. യുവന്റസിന്റെ ഗോൾ കീപ്പിങ് ഇതിഹാസം ബുഫൺ, ബയേൺ മ്യൂണിക് ഗോൾ കീപ്പർ മാനുൽ ന്യൂയർ, അത്ലറ്റികോ മാഡ്രിഡ് ഗോൾ കീപ്പർ ജാൻ ഒബ്ലാക്  എന്നിവരാണ് ഗോൾ കീപ്പർമാരുടെ പട്ടികയിലുള്ളത്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്  നറുക്കെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 24നു അവാർഡ് പ്രഖ്യാപിക്കും. അന്ന് തന്നെയാണ് യുവേഫയുടെ മികച്ച പുരുഷ- വനിതാ താരങ്ങൾക്കുള്ള അവാർഡും പ്രഖ്യാപിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial