ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് എതിരാളികൾ ഹൊഫെൻഹെയിം

- Advertisement -

ലിവർപൂൾ ബുണ്ടസ് ലീഗ ക്ലബ്ബായ ഹൊഫെൻഹെയിമിനെ ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിൽ നേരിടും. ബുണ്ടസ് ലീഗയിൽ ബയേണിനും ലെപ്‌സിഗിനും ഡോർട്മുണ്ടിനും പിറകിൽ നാലാം സ്ഥാനക്കാരായാണ് ഹൊഫെൻഹെയിം സീസൺ അവസാനിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഹൊഫെൻഹെയിം ചാമ്പ്യൻസ് ലീഗിനിറങ്ങുന്നത്. ഫൈനൽ ക്വാളിഫയറിൽ സെൽറ്റിക് എഫ്സിയുടെ എതിരാളികൾ കസാക്കിസ്ഥാൻ ക്ലബ്ബായ അസ്താനെയാണ്.

ക്ളോപ്പിന്റെ ജന്മനാടായ ജർമ്മനിയിൽ നിന്ന് തന്നെയാണ് ഇത്തവണ റെഡ്‌സിന് എതിരാളികൾ. ലിവർപൂളിനാണ് സാദ്ധ്യതകൾ കൽപിക്കപ്പെടുന്നതെങ്കിലും ജൂലിയൻ നൈഗെൽസ്മാന്റെ ഹൊഫെൻഹെയിമിനെ എഴുതിത്തള്ളാനാകില്ല. രണ്ടാം ഡിവിഷൻ ക്ലബ്ബായിരുന്ന ഹൊഫെൻഹെയിമിനെ ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് എൻട്രിയും നേടിക്കൊടുത്തത് ഫുട്ബോൾ ലോകത്തെ നൈഗെൽസ്മാൻ ഞെട്ടിച്ചു. ജൂനിയർ മൗറീഞ്ഞ്യോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജൂലിയൻ നൈഗെൽസ്മാന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ലിവർപൂളിന് അടിതെറ്റുമോ എന്ന് കണ്ടറിയണം.

ആദ്യപാദ മത്സരം ഓഗസ്റ് ജർമ്മനിയിലായിരിക്കും ആൻഫീൽഡിൽ രണ്ടാം പാദ മത്സരം നടക്കും. പ്ലേ ഓഫിൽ വിജയിക്കുന്ന പത്ത് ടീമുകൾ ഗ്രൂപ്പ് സ്റ്റേജിലേക്ക് ക്വാളിഫൈഡ് ആയ 22 ടീമുകളോടൊപ്പം ചേരും.

ഇറ്റാലിയൻ ടീം ആയ നാപോളിക്ക് എതിരാളികൾ ഫ്രഞ്ച് ടീമായ നീസാണ്.  ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്  ആദ്യ പാദം അഗസ്റ് 15-16, 22-23 തിയ്യതികളിൽ നടക്കും.

Full Draw

Champions Route:
Qarabag v FC Copenhagen
APOEL v Slavia Prague
Olympiacos v Rijeka
Celtic v Astana
Hapoel Beer Sheva v Maribor

League Route:

Istanbul Basaksehir v Sevilla
Young Boys v CSKA Moscow
Napoli v Nice
Hoffenheim v Liverpool
Sporting Lisbon v Steaua Bucharest

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement