സെൽറ്റിക്കിനെ മൂന്നു ഗോളിന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് തിരിച്ചെത്തി

- Advertisement -

ബയേൺ മ്യൂണിക്ക് തിരിച്ചു വന്നു. പിഎസ്ജിയോടേറ്റ പരാജയത്തിനു കാർലോ അൻസലോട്ടിയുടെ പുറത്താക്കലിനും ശേഷം ബവേറിയന്മാർ വിന്നിങ് ട്രാക്കിലേക്കെത്തി. 1608 ദിവസങ്ങൾക്ക് ശേഷം യപ്പ് ഹൈങ്കിസ് ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയത് വിജയ മുന്നിൽ കണ്ട് മാത്രമാണ്. അലയൻസ് അറീന വീണ്ടും ആഘോഷത്തിമിർപ്പിലായി. സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബയേൺ മ്യുണിക്ക് പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി മുള്ളറും കിമ്മിഷും ഹമ്മെൽസും ഗോളടിച്ചു. പാരീസിലേറ്റ പരാജയത്തിന്റെ തുടർച്ചയായി കെൽറ്റിക്കിനിത്. അന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സെൽറ്റിക്കിനെ

അർജെൻ റോബന്റെ 100 മത് ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു ഇന്നത്തേത്. റയലിനും ചെൽസിക്കും പിഎസ്‌വിക്കും വേണ്ടി ഡച്ച് ഇതിഹാസം ചാമ്പ്യൻസ് ലീഗ് കളിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്നു. 17 ആം മിനുട്ടിൽ അലയൻസ് അറീനയിൽ ആരവങ്ങൾ ഉയർന്നു, തോമസ് മുള്ളറിന്റെ തകർപ്പൻ ഗോളിലൂടെ ബയേൺ മുന്നിലെത്തി. കിമ്മിഷിന്റെ ക്രോസിൽ ലെവൻഡോസ്‌കിയുടെ ഹെഡ്ഡർ കെൽറ്റിക് ഗോളി തടഞ്ഞു എന്നാൽ തോമസ് മുള്ളറിന്റെ ഗോൾ തടയാനായില്ല. ഇതോടു കൂടി പത്ത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോളടിക്കുന്ന ആദ്യ ബയേൺ താരമായി മാറി തോമസ് മുള്ളർ. 29 ആം മിനുട്ടിൽ ജോഷ്വ കിമ്മിഷ് ബയേണിന്റെ ലീഡുയർത്തി. ബൈലൈനിൽ നിന്നും കിങ്‌സ്‌ലി കോമന്റെ ക്രോസ്സ് കിമ്മിഷ് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബയേൺ ലീഡുയർത്തി. 51 ആം മിനുട്ടിൽ മാറ്റസ് ഹമ്മെൽസിന്റെ തകർപ്പൻ ഹെഡ്ഡർ കെൽറ്റിക്കിന്റെ താരങ്ങൾക്ക് തടയാൻ സാധിച്ചില്ല.മത്സരത്തിന്റെ അവസാനം തിരിച്ചു വരവ് നടത്തതാണ് സെൽറ്റിക്ക് ശ്രമങ്ങൾ നടത്തിയെങ്കിലും ജർമ്മൻ സൈഡിന് മുന്നിൽ പരാജയമേറ്റുവാങ്ങാനെ സാധിച്ചുള്ളൂ. ബയേണിന്റെ യുവതാരങ്ങളായ ജോഷ്വ കിമ്മിഷിന്റെയും കിങ്‌സ്‌ലി കോമന്റെയും പ്രകടങ്ങൾ എടുത്ത് പറയേണ്ടതാണ്. ഈ മത്സരത്തോടു കൂടി ചാമ്പ്യൻസ് ലീഗിൽ 40 ഗോളുകൾ നേടുന്ന ആദ്യ ജർമ്മൻ താരമായി മാറി തോമസ് മുള്ളർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement