ചാമ്പ്യൻസ് ലീഗിൽ ലോക്കൊമൊട്ടീവ് മോസ്‌കോയെ പരാജയപ്പെടുത്തി എഫ്‌സി പോർട്ടോ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ടിയിലെ നാലാം മത്സരത്തിൽ ലോക്കൊമൊട്ടീവ് മോസ്‌കോയെ എഫ്‌സി പോർട്ടോ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോർട്ടോയുടെ ജയം. ഹെരേര, മാരെഗ, കൊറോണ,ഒറ്റവിയോ എന്നിവരാണ് പോർട്ടോയ്ക്ക് വേണ്ടി ഗോളടിച്ചത്. ജെഫേഴ്‌സൺ ഫർഫാൻ ലോക്കൊമൊട്ടീവ് മോസ്കോയുടെ ആശ്വാസ ഗോൾ നേടി.

നിലവിൽ പത്ത് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് എഫ്‌സി പോർട്ടോ. നോക്ക്‌ ഔട്ട് സ്റേജിലേക്കുള്ള തങ്ങളുടെ തുടർച്ചയായ മൂന്നാം സീസണിനാണ് പോർട്ടോ ശ്രമിക്കുന്നത്. 2016/17 സീസണിൽ യുവന്റസിനോടും കഴിഞ്ഞ സീസണിൽ ലിവർപൂളിനോട് തോറ്റുമാണ് പോർട്ടോ പുറത്തായത്. ഈ രണ്ടു ടീമുകളും പിന്നീട് അതാത് സീസണുകളിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയത് ചരിത്രം.