
ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവന്റസും പോർട്ടോയും നേർക്ക് നേർ. ആദ്യ പാദത്തിൽ യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പോർട്ടോയെ തോൽപ്പിച്ചിരുന്നു. മാർകോ ജാക്കയും ഡാനി ആൽവേസുമായിരുന്നു യുവന്റസിന് വേണ്ടി ഗോൾ നേടിയത്.
മികച്ച ഫോമിലുള്ള ഡയ്ബലയിൽ തന്നെയാണ് യുവന്റസ് പ്രതീക്ഷ വെക്കുന്നത്. സീസണിൽ 13 ഗോൾ നേടി മികച്ച ഫോമിലുള്ള ഡയ്ബല കാസിയസിനെതിരെ ഗോളടിച്ചു അത് ഉയർത്താനുള്ള ശ്രമമായിരിക്കും നടത്തുക. സീരി എയിൽ 8 പോയിന്റിന്റെ ലീഡുമായി തലപ്പത്ത് നിൽക്കുന്ന യുവന്റസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നാണ് ഡയ്ബലയുടെ പ്രതീക്ഷ.
ആദ്യ പാദത്തിൽ രണ്ടു ഗോളിന്റെ ലീഡുള്ള യുവന്റസിന് തന്നെയാണ് രണ്ടാം പാദത്തിലും മുൻതൂക്കം. പക്ഷെ ഫുട്ബോളിൽ അസാധ്യമായി ഒന്നും ഇല്ല എന്നുള്ളത് പോർട്ടോക്കു പ്രതീക്ഷ നൽകും. പരിക്ക് മൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ചെലിനി തിരിച്ചെത്തിയേക്കും. അസുഖം ബാധിച്ച മാൻസുകിച്ച് ഇന്ന് കളിച്ചേക്കില്ല. അതെ സമയം കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കിട്ടിയ അലക്സ് ടെല്ലസിന്റെ സേവനം പോർട്ടോക്കു നഷ്ട്ടമാവും.
ആദ്യ പാദത്തിൽ നേടിയ എവേ ഗോളിന്റെ ആനുകൂല്ല്യത്തിൽ ഇംഗ്ലീഷ് ചാമ്പ്യൻ മാരായ ലെസ്റ്റർ സ്പാനിഷ് ടീമായ സെവിയ്യയെ നേരിടും. ലെസ്റ്ററിന്റെ കിംഗ് പവർ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ സെവിയ്യയോട് തോറ്റതിന് ശേഷമാണ് കഴിഞ്ഞ വർഷം പ്രീമിയർ ലീഗ് നേടി കൊടുത്ത കോച്ച് റാനിയേരിയെ ലെസ്റ്റർ പുറത്താക്കിയത്.
സെവിയ്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മുതലാക്കാനാവാതെ പോയത് സെവിയ്യക്ക് തിരിച്ചടിയായേക്കും. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ജാമി വാർഡിയിലൂടെ എവേ ഗോൾ നേടി ലെസ്റ്റർ മുൻതൂക്കം നേടുകയായിരുന്നു.
കോച്ചിനെ പുറത്താക്കിയതിന് ശേഷം ലിവർപൂളിനെതിരെയും ഹൾ സിറ്റിയ്ക്കെതിരെയും വിജയിച്ചത് ലെസ്റ്റർ താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തും. ലെസ്റ്ററിനു പ്രീമിയർ ലീഗ് കിരീടം നേടിയതുപോലെ ചാമ്പ്യൻസ് ലീഗ് നേടാനുള്ള ശക്തി ഉണ്ടെന്നു താത്കാലിക കോച്ച് ക്രെയ്ഗ് ഷേക്സ്പിയർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ലാ ലീഗയിൽ കഴിഞ്ഞു രണ്ടു കളിയും സമനില ആയതിന്റെ പിന്നാലെയാണ് സെവിയ്യ ലെസ്റ്ററിനെതിരെ കളിക്കാനിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ ടീമും സെവിയ്യയാണ്. ലെസ്റ്ററിനെതിരെയുള്ള മത്സരത്തിൽ ഒരു സമനില പോലും സെവിയ്യയെ അടുത്ത റൗണ്ടിലെത്തിക്കും. അതെ സമയം ലെസ്റ്ററിന് വിജയം അനിവാര്യമാണ്.
ലെസ്റ്ററിന്റെ നാംപാലിസ് മിണ്ടി പരിശീലനത്തിന് ഇടയിൽ പറ്റിയ പരിക്ക് കാരണം ഇന്ന് കളിക്കില്ല. അതെ സമയം സെവിയ്യക്ക് കാര്യമായ പരിക്ക് ഭീഷണികൾ ഒന്നുമില്ല. ലാ ലീഗയിൽ ലെഗിൻസ് എതിരെ വിശ്രമം അനുവദിച്ച സമീർ നസ്രിയും സ്റ്റീവൻ ൻസോൻസിയും ഇന്ന് ആദ്യ പതിനൊന്നിൽ തിരിച്ചെത്തും