കാർവഹാലിനും പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും

- Advertisement -

സാലയ്ക്ക് മാത്രമല്ല ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ രാത്രി കണ്ണീർ നൽകുന്നത്. സ്പാനിഷ് ഫുൾബാക്ക് കാർവഹാലിനെയും പരിക്ക് കളത്തിന് പുറത്താക്കി. സാല പരിക്കേറ്റ് പോയി 6 മിനുട്ടുകൾക്ക് ശേഷമായിരുന്നു റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കിന് പരിക്കേറ്റത്. ഹാംസ്ട്രിങ്ങിന് പരിക്കേറ്റ കാർവഹാൽ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

താരത്തിന് ലോകകപ്പും നഷ്ടമായേക്കും എന്നതാണ് കാർവഹാലിനെ കരയിപ്പിച്ചത്. 2016ലും താരത്തിന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റിരുന്നു. അന്ന് ഫൈനലിലേറ്റ പരിക്ക് യൂറോ കപ്പും താരത്തിന് നഷ്ടമാക്കി. സമാനമായ അനുഭവം ഇത്തവണയും ഉണ്ടാകുമോ എന്നാണ് ആശങ്ക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement