Site icon Fanport

ചാമ്പ്യൻസ് ലീഗ് ക്ലീൻഷീറ്റുകളിൽ അർധ സെഞ്ച്വറി തികച്ച് ബുഫൺ ഗ്ലോവുകൾ

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോളടിക്കാൻ വിടാതെ തടഞ്ഞതോടെ ഇറ്റാലിയൻ ഇതിഹാസം ബുഫൺ ചാമ്പ്യൻസ് ലീഗിൽ ഒരു നേട്ടത്തിൽ എത്തി. ചാമ്പ്യൻസ് ലീഗിൽ 50 ക്ലീൻ ഷീറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഗോൾ കീപ്പറായി ബുഫൺ മാറി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ എഡ്വിൻ വാൻ ഡെർ സാർ, മുൻ റയൽ മാഡ്രിഡ് കീപ്പറും ഇപ്പോൾ പോർട്ടോയുടെ കീപ്പറുമായ കസിയസ് എന്നിവരാണ് മുമ്പ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

121 മത്സരങ്ങളിൽ നിന്നാണ് ബുഫൺ ഈ നേട്ടത്തിൽ എത്തിയത്. കസിയസിന് 57 ക്ലീൻ ഷീറ്റും, വാൻ ഡെർ സാറിന് 50 ക്ലീൻ ഷീറ്റുമാണ് ഉള്ളത്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ബുഫൺ ഇത്തവണയെങ്കിലും കിരീടത്തിൽ മുത്തമിടാം എന്ന പ്രതീക്ഷയിൽ ആണ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പി എസ് ജി തോൽപ്പിച്ച് ക്വാർട്ടറിലേക്ക് ആദ്യ ബൂട്ട് വെച്ചിരിക്കുകയാണ്.

Exit mobile version