റയൽ – പിഎസ്ജി മത്സരം ഫെലിക്സ് ബ്രൈഷ് നിയന്ത്രിക്കും

ചാമ്പ്യൻസ് ലീഗിൽ യൂറോപ്പിലെ വമ്പന്മാരായ റയൽ മാഡ്രിഡും പിഎസ്ജിയും ഏറ്റുമുട്ടുമ്പോൾ മത്സരം നിയന്ത്രിക്കുക ജർമ്മൻ റഫറിയായ ഫെലിക്സ് ബ്രൈഷ് ആയിരിക്കും. 2007 മുതൽ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന ഫെലിക്സ് ബ്രൈഷ് 2009 ൽ ഫിഫയുടെ എലൈറ്റ് ലെവലിലേക്കുയർന്നു. റഷ്യയിൽ നടക്കുന്ന ലോകകപ്പിനായുള്ള റഫറിമാരുടെ സംഘത്തിൽ ഫെലിക്സ് ബ്രൈഷുമുണ്ട്. ചാമ്പ്യൻസ് ലീഗ് ഈ സീസണിലെ യുവന്റസ് – ടോട്ടൻഹാം ഹോട്ട്സ്പർസ്‌ മത്സരവും സെവില്ല – ലിവർപൂൾ മത്സരവും നിയന്ത്രിച്ചത് ഫെലിക്സ് ബ്രൈഷ് ആയിരുന്നു.

റയലിനും പരിചിതനാണ് ഫെലിക്സ് ബ്രൈഷ്. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലും 2014/15 സീസണിലെ അത്ലറ്റിക്കോയ്ക്ക് എതിരായ മത്സരവും അദ്ദേഹം നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പിഎസ്ജിയുടെ ആഴ്‌സണലിനെതിരായ മത്സരവും നിയന്ത്രിച്ചത് ഫെലിക്സ് ബ്രൈഷ്ആയിരുന്നു. മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂളും പോർട്ടോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം നിയന്ത്രിക്കുക ഫെലിക്സ് ബ്രൈഷിന്റെ സഹ ജർമ്മൻ റഫറി ഫെലിക്സ് സ്വെയർ ആയിരിക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശതകവുമായി രവികുമാര്‍ സമര്‍ത്ഥ്, മികച്ച സ്കോര്‍ നേടി കര്‍ണ്ണാടക
Next articleഡ്രീം ഇലവന്‍ ബ്രാന്‍ഡ് അംബാസിഡറായി എംഎസ് ധോണി