റോമ – ലിവർപൂൾ മത്സരം ഫെലിക്സ് ബ്രൈഷ് നിയന്ത്രിക്കും

- Advertisement -

ചാമ്പ്യൻസ് ലീഗ് സെമിയിലെ റോമ – ലിവർപൂൾ ആദ്യ പാദ മത്സരം ഫെലിക്സ് ബ്രൈഷ് നിയന്ത്രിക്കും. ജർമ്മൻ സ്വദേശിയായ ഫെലിക്സ് ബ്രൈഷ് ഈ സീസണിൽ ആറ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. റോമ ഉൾപ്പെട്ട ഒരു മത്സരവും ബ്രൈഷ് നിയന്ത്രിച്ചിട്ടില്ല. എന്നാൽ ലിവർപൂളിന്റെ സെവിയ്യക്കെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരവും ആൻഫീൽഡിൽ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരവും നിയന്ത്രിച്ചത് ഫെലിക്സ് ബ്രൈഷാണ്.

42 കാരനായ ഫെലിക്സ് ബ്രൈഷ് കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് – യുവന്റസ് മത്സരത്തിലും റഫറിയായിരുന്നു. ഫെലിക്സ് ബ്രൈഷിനെ അസിസ്റ് ചെയ്യാൻ
ലൈൻസ്‌മെൻ മാർക്ക് ബോഷ് സ്റ്റെഫാൻ ലൂപ്പ് എന്നിവരും while the അഡിഷണൽ ഗോൾലൈൻ അസ്സിസ്റ്റന്റ്സ് ആയി സാസ്റ്റിൻ ഡാങ്കേർട്ടും and മാർക്കോ ഫ്രിറ്സ്ഉം ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement