രണ്ടാം പകുതിയിലെ ഗോളുകളിൽ സെനിതിനെതിരെ ജയം കണ്ട് ഡോർട്മുണ്ട്

Jadon Sancho Borusia Dortmund

രണ്ടാം പകുതിയിൽ ലഭിച്ച ഗോളുകളിൽ റഷ്യൻ വമ്പന്മാരായ സെനിതിനെ മറികടന്ന് ബൊറൂസിയ ഡോർട്മുണ്ട്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് മത്സരത്തിൽ നിർണായകമായത്. ചാമ്പ്യൻസ് ലീഗിന്റെ ആദ്യ മത്സരത്തിൽ തോറ്റ ബൊറൂസിയ ഡോർട്മുണ്ടിന് ആശ്വാസം നൽകുന്നതാണ് ഈ ജയം. ആദ്യ മത്സരത്തിൽ ലാസിയോയാണ് ഡോർട്മുണ്ടിനെ തോല്പിച്ചത്.

മത്സരത്തിന്റെ 78മത്തെ മിനുറ്റിൽ സാഞ്ചോയുടെ പെനാൽറ്റി ഗോളിലൂടെയാണ് ഡോർമുണ്ട് മത്സരത്തിൽ ലീഡ് നേടിയത്. പെനാൽറ്റി ബോക്സിൽ ത്രോഗൻ ഹസാർഡിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് സാഞ്ചോ ഡോർട്മുണ്ടിന് ലീഡ് നേടി കൊടുത്തത്. തുടർന്ന് ഇഞ്ചുറി ടൈമിൽ ഹാളണ്ടിന്റെ ഗോളിലൂടെ ബൊറൂസിയ ഡോർട്മുണ്ട് ജയം ഉറപ്പിക്കുകയായിരുന്നു.

Previous articleറൊണാൾഡോ ഇല്ലാത്ത യുവന്റസിനെ ഇറ്റലിയിൽ ചെന്ന് നാണംകെടുത്തി ബാഴ്സലോണ
Next articleആദ്യ ഹാട്രിക്ക്, അഭിമാനമാണ് മാർക്കസ് റാഷ്ഫോർഡ്