യുവന്റസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തും – ഉസൈൻ ബോൾട്ട്

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തെ കുറിച്ച് പ്രവചനം നടത്തി ഉസൈൻ ബോൾട്ട്. യുവന്റസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തുമെന്നാണ് സൂപ്പർ താരം ഉസൈൻ ബോൾട്ട് പറയുന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് ജയിക്കുമെന്നാണ് താരം പ്രവചിച്ചത്. ട്രാക്കിലെ രാജാവായ ബോൾട്ട് കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയാണ്.

ട്രാക്കിൽ നിന്നും വിരമിച്ച ബോൾട്ട് നിലവിൽ ആസ്ട്രേലിയൻ ഫുട്ബോൾ ടീമായ സെൻട്രൽ കോസ്റ്റൽ മറൈൻസിനൊപ്പം ട്രെയിൻ ചെയ്യുകയാണ്. പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ സ്ഥിതി ആശ്വാസകരമല്ലെങ്കിലും യുവന്റസിനെ പരാജയപ്പെടുത്താനാകും എന്ന് തന്നെയാണ് വിശ്വാസമെന്നും ബോൾട്ട് കൂട്ടിച്ചേർത്തു.

Exit mobile version