Picsart 23 04 12 23 05 42 377

ചെൽസി റയലിനെ 3 ഗോളുകൾക്ക് തോൽപ്പിക്കും എന്നു ചെൽസി ഉടമ ടോഡ് ബോഹ്ലി

യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ ചെൽസി എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിക്കും എന്നു ചെൽസി ഉടമ ടോഡ് ബോഹ്ലി. ആരാധകരോട് ടീമിൽ പൂർണ വിശ്വാസം ഉണ്ടാവണം എന്നാവശ്യപ്പെട്ട അമേരിക്കൻ ബിസിനസ്മാൻ ഇന്നത്തെ ആദ്യ പാദത്തിൽ ചെൽസി 3-0 നു ജയിക്കും എന്നും പറഞ്ഞു.

ചെൽസിയിൽ ദീർഘകാലത്തെ വലിയ പ്രോജക്ട് ആണ് നടക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെൽസിയിൽ ഇനിയും ചെയ്യാനുണ്ട് എന്നും കൂട്ടിച്ചേർത്തു. ഭാവിയെക്കുറിച്ച് തനിക്ക് ഒരുപാട് വിശ്വാസം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം ചെൽസിയുടെ ഭാവി ഉജ്ജ്വലമാണ് എന്നും കൂട്ടിച്ചേർത്തു. ലമ്പാർഡിന് കീഴിൽ ചാമ്പ്യൻസ് ലീഗിൽ എല്ലാ പോരാട്ടവും പുറത്ത് എടുക്കാൻ ആവും ലീഗിൽ 11 മതുള്ള ചെൽസി ശ്രമം.

Exit mobile version