ഗ്രൗണ്ടിൽ പൂച്ച, ബെസികാസിനെതിരെ യുവേഫ നടപടി

- Advertisement -

ബയേണെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ പൂച്ച വന്ന സംഭവത്തിൽ ബെസികാസിനെതിരെ യുവേഫ നടപടിയെടുക്കും. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാ പാദ മത്സരത്തിനിടെയാണ് ഗ്രൗണ്ടിൽ പൂച്ച എത്തിയത്. പൂച്ച എത്തിയ കാരണം 50ആം മിനിട്ടിൽ റഫറി മൈക്കിൾ ഒളിവറിന് മത്സരം നിർത്തി വെക്കേണ്ടതായും വന്നു.

മത്സരം നടത്തുന്നതിലെ പോരായ്മ ചൂണ്ടികാട്ടിയാണ് യുവേഫയുടെ നടപടി. ഇതു കൂടാതെ ആരാധകരുടെ മോശം പെരുമാറ്റത്തിനും ബെസികാസിനെതിരെ നടപടിയുണ്ട്. ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പിയടക്കമുള്ള വസ്തുക്കൾ എറിയുകയും സ്റ്റൈർവേകൾ തടയുകയും ചെയ്തിരുന്നു. പ്രീക്വാർട്ടറിൽ 8-1 എന്ന അഗ്രിഗേറ്റിലാണ് ബെസികാസിനെ ബയേൺ തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement