
ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ഗ്യാലറിയെയും ആരാധകരേയും പേടിച്ച് ജർമൻ രാജ്യാന്തര താരം ടിമോ വെർണർ കളം വിട്ടത്. തുർക്കിയിൽ ബെസികാസിനെതിരെ ലെപ്സിഗിനു വേണ്ടി ഇറങ്ങിയ വെർണർ ആദ്യ മുപ്പതു മിനുട്ട് കൊണ്ട് തന്നെ കളി നിർത്തി സബ്സ്റ്റിട്യൂട്ട് ആയി പോവുകയായിരുന്നു.
ഗ്യാലറിയിലെ ബെസികാസ് ആരാധകരുടെ ശബ്ദം താങ്ങാൻ കഴിയാത്ത വെർണർ ആദ്യം ചെവി അടക്കാൻ പഞ്ഞിവെച്ചു ശ്രമിച്ചു എങ്കിലും അതു ഫലം കണ്ടില്ല. തുടർന്ന് മാനേജറോട് ആവശ്യപ്പെട്ട് സബ്സ്റ്റിട്യൂട്ട് ആയി വെർണർ കളം വിടുകയായിരുന്നു.
Congrats to the team for the fantastic display. And to all of you amazing fans: you are the heart of Besiktas! ♥️⚫️⚪️ pic.twitter.com/GX8ijQnd2T
— Adriano Correia (@AdrianoCorreia6) September 27, 2017
മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെസികാസ് വിജയിച്ചു. ബാബേലും ടലിസ്കയുമാണ് ഗോൾ നേടിയത്. ബെസികാസിന്റെ ഹോം ഗ്രൗണ്ടിൽ അവസാന പത്ത് യൂറോപ്യൻ പോരാട്ടങ്ങളിലും ബെസികാസ് പരാജയപ്പെട്ടിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial