റെക്കോർഡ് ഇട്ട് ബെസികാസ് ആദ്യമായി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ

ഒരു മത്സരം ഗ്രൂപ്പിൽ ശേഷിക്കേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും പ്രീ ക്വാർട്ടറും ഉറപ്പിച്ച് തുർക്കി സംഘം ബെസികാസ്. ഇന്നലെ പോർട്ടോയ്ക്കെതിരെ സമനില പിടിച്ചതോടെയാണ് ബെസികാസ് പ്രീക്വാർട്ടറിലേക്ക് കടന്നത്. ഗ്രൂപ്പിൽ ഒന്നാമതായി കൊണ്ട് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക് കടക്കുന്ന ആദ്യ തുർക്കി ക്ലബ് എന്ന റെക്കോർഡ് ഇതോടെ ബെസികാസ് ഇട്ടു.

3 ജയവും 2 സമനികയുമാണ് ബെസികാസിന്റെ ഇപ്പോൾ ഗ്രൂപ്പിലെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള പോർട്ടോയേക്കാൾ നാലു പോയന്റ് അധികമാണ് ബെസികാസിന്. ഇന്നലെ നടന്ന പോരാട്ടത്തിൽ ആദ്യം ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബെസികാസ് ജയിച്ച് കയറിയത്. ടാലിസ്കയുടെ ഗോളാണ് ബെസികാസിനെ രക്ഷിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് ബെസികാസ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോർഡിട്ട് റൊണാൾഡോ, അപോളിനെ റയൽ ഗോളിൽ മുക്കി
Next articleഡോർട്ട് മുണ്ടിലും സ്പർസ് തന്നെ, ഗ്രൂപ്പ് ജേതാക്കളായി നോകൗട്ടിലേക്ക്