“ക്രിസ്റ്റ്യാനോയുടെ യുവന്റസ് ഒഴികെ ആരെയും ക്വാർട്ടറിൽ നേരിടാം” ബെർണാഡോ സിൽവ

നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നറുക്കിൽ യവന്റസ് ആവരുത് എതിരാളികൾ എന്നാണ് ആഗ്രഹം എന്ന് മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ള യുവന്റസ് കൂടുതൽ അപകടകാരികളാണ് എന്നും അതുകൊണ്ട് ക്വാർട്ടറിൽ അവർ വേണ്ട എന്നുമാണ് ആഗ്രഹം എന്നും പോർച്ചുഗീസ് താരം കൂടിയായ സിൽവ പറഞ്ഞു.

റൊണാൾഡോയ്ക്ക് എന്ത് സാധിക്കും എന്ന് മുമ്പ് തന്നെ റൊണാൾഡോ തെളിയിച്ചിട്ടുള്ളതാണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വീണ്ടും അത് കാണിച്ചു തന്നു. സിൽവ പറയുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുമ്പോൾ ഇതുപോലുള്ള താരങ്ങളെയും ഇതു പോലുള്ള ടീമുകളെയും നേരിടേണ്ടി വരുമെന്നും ബെർണാഡോ പറഞ്ഞു.

റൊണാൾഡോയ്ക്കും മെസ്സിക്കും എതിരെ കളിക്കുക എന്നത് എപ്പോഴും വലിയ കാര്യമാണെന്നും. സൂപ്പർ താരങ്ങൾ ഇല്ല എന്നതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്തെന്നും സിൽവ കൂട്ടിച്ചേർത്തു.