Site icon Fanport

ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡിൽ

ശക്തർ ഡോണെറ്റ്സ്‌കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ സിറ്റി ടീമിൽ ദീർഘകാലമായി പരിക്കേറ്റ് പുറത്തിരിക്കുന്ന ബെഞ്ചമിൻ മെൻഡിയെയും ഉൾപ്പെടുത്തി. ലെഫ്റ്റ് ബാക്കായ മെൻഡി കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിലെ മിക്ക ഭാഗങ്ങളും താരത്തിന് കളിക്കാനായിരുന്നില്ല.

വിചാരിച്ചതിലും നേരത്തെയാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റി ടീമിൽ തിരിച്ചെത്തിയത്. അതെ സമയം യുവതാരം ഫിൽ ഫുഡൻ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. താരം പൂർണമായും ഫിറ്റ് അല്ലാത്തത്കൊണ്ടാണ് ടീമിൽ ഇടം നേടാത്തത് എന്നാണ് ക്ലബ് നൽകിയ വിശദീകരണം. ദീർഘ കാലത്തേക്ക് പരിക്കേറ്റ് പുറത്തിരിക്കുന്ന ലെറോയ് സാനെയും ലപോർട്ടെയും ടീമിൽ ഇടം നേടിയിട്ടില്ല.

സിറ്റിയുടെ പുതിയ സൈനിങ്‌സായ ജോ കൻസലോ, അഞ്ചെലിനോ, സ്കോട് കർസൺ  എന്നിവരും ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ ഇടം നേടിയിട്ടുണ്ട്.

Exit mobile version