ഡിബാലയെ അപമാനിച്ച് വിവാദ ക്ലബ് പ്രസിഡണ്ട്

അർജന്റീനയുടെ സൂപ്പർ താരം ഡിബാലയെ അപമാനിച്ച് വിവാദ ക്ലബ് പ്രസിഡണ്ട് ഗിഗി ബേക്കളി. റൊമേനിയൻ ക്ലബായ സ്റ്റീവ ബുക്കാറെസ്റ്റിന്റെ പ്രസിഡന്റാണ് ബേക്കളി. സ്റ്റീവ ബുക്കാറെസ്റ്റിന്റെ യുവതാരമായ വാസിൽ മോർട്ടനുമായി ഡിബാലയെ കമ്പയർ ചെയ്യുന്നതിനിടെയാണ് ഡിബാലയെ കുള്ളനെന്നു വിളിച്ച് അപമാനിച്ചത്. LGBT കമ്മ്യുണിറ്റിയെയും ഇതുപോലെ മുൻപ് ബേക്കളി അപമാനിച്ചിരുന്നു.

കറുത്ത വർഗ്ഗക്കാരായ ഫുട്ബോൾ താരങ്ങളെ തെന്റെ ക്ലബ്ബിൽ സൈൻ ചെയ്യാനും ബേക്കളി വിസമ്മതിച്ചിരുന്നു. അതെ സമയം യുവന്റസിന്റെ യുവതാരം മികച്ച ഫോമിലാണ്. ഇന്നലെ യംഗ് ബോയ്സിനെതിരെ നേടിയ ഹാട്രിക്ക് ഡിബാലയുടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ അർജന്റീനൻ താരം എന്ന നേട്ടവും യുവതാരം സ്വന്തമാക്കി.