രണ്ടാം തവണ ട്രെബിൾ നേട്ടം!! ബയേൺ ഇതിഹാസം എഴുതുന്നു

- Advertisement -

ജർമ്മൻ ശക്തികളായ ബയേണിന് ഇന്നത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഈ സീസണ് പൂർണ്ണത നൽകുകയാണ്. ഇന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെ ബയേൺ ഈ സീസണികെ ട്രെബിൾ കിരീട നേട്ടം സ്വന്തമാക്കി. സ്വന്തം നാട്ടിലെ ലീഗും പ്രധാന നോക്കൗട്ട് കപ്പും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടുന്നതാണ് ഫുട്ബോളിൽ ട്രെബിൾ നേട്ടമായി കണക്കാപ്പെടുന്നത്. അധികം ക്ലബുകൾക്ക് ഒന്നും സാധിക്കാത്ത നേട്ടമാണത്.

എന്നാൽ ബയേൺ ഇന്ന് ചാമ്പ്യൻസ് ലീഗ് നേടിയതോടെ അവരുടെ രണ്ടാം ട്രെബിൾ കിരീട നേട്ടമാണ് പൂർത്തിയാക്കിയത്. ഇത്തവണ ജർമ്മൻ ലീഗും, ജർമ്മൻ കപ്പും നേരത്തെ തന്നെ ബയേൺ സ്വന്തമാക്കിയിരുന്നു. രണ്ട് തവണ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ടീം മാത്രമാണ് ബയേൺ മ്യൂണിച്ച്. നേരത്തെ ബാഴ്സലോണയും രണ്ട് തവണ ട്രെബിൾ നേടിയിട്ടുണ്ട്. 2008/2009, 2014/15 സീസണുകളിൽ ആയിരുന്നു ബാഴ്സലോണയുടെ നേട്ടം. 2012/13 സീസണിലാണ് ബയേൺ ഇതിനു മുമ്പ് ട്രെബിൾ നേടിയത്.

Advertisement