
സെവിയ്യയുടെ ബയേണിൽ ചെന്നുള്ള പോരാട്ടം ഫലം കണ്ടില്ല. ജർമ്മൻ ചാമ്പ്യന്മാരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഗോൾ രഹിത സമനിലയിൽ പിടിക്കാനെ സെവിയ്യക്കായുള്ളൂ. ആദ്യ പാദത്തിലെ 2-1ന്റെ വിജയത്തിന്റെ ബലത്തിൽ ബയേൺ മ്യൂണിച്ച് സെമി ഫൈനലിലേക്ക് കടന്നു.
കളിയിൽ രണ്ടാം പകുതിയിൽ ലീഡെടുക്കാൻ അടുക്കുകയും ചെയ്തിരുന്നു സെവിയ്യ. സെവിയ്യയുടെ ഒരു ഷോട്ട് 60ആം മിനുട്ടിൽ ബാറിൽ തട്ടി മടങ്ങുകയായിരുന്നു. കളിയുടെ അവസാന നിമിഷം സെവിയ്യയുടെ മിഡ്ഫീൽഡർ ജോക്വിൻ കൊറീയ ചുവപ്പു കാർഡും കണ്ടു. ആദ്യ പാദത്തിൽ വഴങ്ങിയ രണ്ട് ഓൺ ഗോളുകളാണ് സെവിയ്യക്ക് വിനയായത്.
ബയേൺ മ്യൂണിചിന്റെ അവസാന അഞ്ചു സീസണിലെ നാലാം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണിത്. വെള്ളിയാഴ്ച ആണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഡ്രോ നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial