ബയേൺ ഇന്ന് ഓസ്ട്രിയയിൽ, ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗ് അത്ഭുതം കാണിക്കുമോ?

ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ റെഡ് ബുൾ സാൽസ്ബർഗിനെ നേരിടും. ഓസ്ട്രിയയിൽ ആകും മത്സരം നടക്കുക. ബുണ്ടസ് ലീഗിൽ ബോക്കമിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബയേണ് വിജയ പാതയിൽ തിരിച്ച് എത്താൻ ആകുമോ എന്ന് ഇന്ന് കണ്ടറിയണം.

ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് സാൽസ്ബർഗ് പ്രീക്വാർട്ടറിൽ എത്തിയത്. റെഡ് ബുൾ സാൽസ്ബർഗ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ഓസ്ട്രിയൻ ടീമായി ഇതോടെ മാറിയിരുന്നു.

മറുവശത്ത ബയേൺ തുടർച്ചയായ 19-ാം സീസണിലാണ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ല മത്സരങ്ങള ബയേൺ വിജയിച്ചുരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 100% റെക്കോർഡ് ബയേൺ അടക്കം മൂന്ന് ടീമുകൾക്ക് മാത്രമെ ഈ സീസണിൽ നേടാം ആയിരുന്നുള്ളൂ. ഇന്ന് രാത്രി 1.30നാണ് മത്സരം.

Exit mobile version