Site icon Fanport

മുൻ നിര താരങ്ങൾ ഇല്ലാതെ ബയേൺ മ്യൂണിക് ലിവർപൂളിലേക്ക്

മുൻ നിര താരങ്ങൾ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായി ബയേൺ മ്യൂണിക് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ബയേൺ മ്യൂണിക് നിരയിൽ അസുഖത്തെ ബോട്ടങ്ങിന് ലിവർപൂളിനെതിരായ മത്സരം നഷ്ടമാവും. കഴിഞ്ഞ ദിവസം ഓഗസ്ബർഗിനെതിരായ മത്സരവും ബോട്ടങ്ങിന് നഷ്ടമായിരുന്നു. ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്ത ടീമിൽ റിബറി ഇല്ലെങ്കിലും അടുത്ത ദിവസം താരം ടീമിനൊപ്പം ചേരും. കഴിഞ്ഞ ദിവസമാണ് റിബറി ഒരു കുഞ്ഞിന്റെ അച്ഛനായത്. ഇതിനെ തുടർന്നാണ്  റിബറിയുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്ര വൈകിയത്.

കഴിഞ്ഞ ദിവസം പരിക്കേറ്റ കിങ്സ്ലി കോമൻ ടീമിനൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.  നവംബർ മുതൽ പരിക്കിന്റെ പിടിയിലുള്ള റോബൻ ലിവർപൂളിനെതിരെ ഉണ്ടാവില്ല. അയാക്സിനെതിരെ ചുവപ്പ് കാർഡ് കിട്ടി വിലക്ക് നേരിടുന്ന മുള്ളറും നാളെ ലിവർപൂളിനെതിരെ കളിക്കില്ല. അയാക്സിനെതിരെ ചുവപ്പ് കാർഡ് ലഭിച്ച മുള്ളർക്ക് രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കുണ്ട്.

Exit mobile version