പി.എസ്.ജിക്കെതിരെ ജയിച്ചിട്ടും ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

Psg Pocheteino Champions League
Credit: Twitter
- Advertisement -

കഴിഞ്ഞ തവണത്തെ ജേതാക്കളായ ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഇന്ന് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എസ്.ജിക്കെതിരെ 1-0ന്റെ ജയം നേടിയിട്ടും ബയേൺ മ്യൂണിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തുപോവുകയായിരുന്നു. രണ്ട് പാദങ്ങളിലും കൂടി 3-3നാണ് മത്സരം അവസാനിച്ചതെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ പി.എസ്.ജി സെമി ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിച്ചിനോട് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി പി.എസ്.ജിക്ക് ഈ ജയം.

മത്സരത്തിൽ തുടക്കത്തിൽ പി.എസ്.ജി ആധിപത്യം ആണ് കണ്ടതെങ്കിലും അതിന് വിപരീതമായി ബയേൺ മ്യൂണിച്ചാണ് മത്സരത്തിൽ ഗോൾ നേടിയത്. ബയേൺ മ്യൂണിച്ചിന് വേണ്ടി എറിക് മാക്സിം ചൗപോ മോട്ടിങ് ആണ് ഗോൾ നേടിയത്. ബയേൺ മ്യൂണിച്ച് ഗോൾ നേടുന്നതിന് തൊട്ട് മുൻപ് നെയ്മറിന്റെ രണ്ട് ശ്രമങ്ങൾ ബാറിലും പോസ്റ്റിലും തട്ടി തെറിച്ചതും പി.എസ്.ജിക്ക് തിരിച്ചടിയായി. എന്നാൽ ഒരു ഗോൾ വഴങ്ങിയെങ്കിലും മത്സരത്തിൽ ഗോൾ കൂടുതൽ ഗോൾ വഴങ്ങാതെ പി.എസ്.ജി സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

Advertisement