Picsart 23 10 25 00 29 15 078

ചാമ്പ്യൻസ് ലീഗിൽ വിജയം തുടർന്ന് ബയേൺ, ഹീറോ ആയി കെയ്ൻ

തുർക്കിയിൽ ചെന്ന് വിജയിച്ച് ബയേൺ അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ വിജയ പരമ്പര തുടർന്നു. ഇന്ന് ബയേണ് ഗലറ്റസറെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്‌. 73ആം മിനുട്ടിൽ വരെ 1-1 തുടർന്ന മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ഹാരി കെയ്ൻ ആണ് ബയേണിന്റെ വിജയ ശില്പിയായത്.

ഇന്ന് എട്ടാം മിനുട്ടിൽ കോമാനിലൂടെ ബയേൺ ആണ് ലീഡ് എടുത്തത്. 30ആം മിനുട്ടിൽ ഇക്കാർഡിയുടെ ഒരു പെനാൾട്ടിയിലൂടെ ഗലറ്റസറെ സമനില നേടി. ഈ സമനില 73ആം മിനുട്ട് വർവ് തുടർന്നു. 73ആം മിനുട്ടിൽ മുസിയലയുടെ പാസിൽ നിന്ന് കെയ്ൻ ബയേണ് ലീഡ് നൽകി. 79ആം മിനുട്ടിൽ കെയ്നിന്റെ പാസിൽ നിന്ന് മുസിയല വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

ഈ വിജയം ബയേണിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ പതിനാറാം വിജയമാണ്. ബയേൺ 9 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു‌. ഗലറ്റസറെക്ക് നാലു പോയിന്റ് ഉണ്ട്.

Exit mobile version