ബയേണ് എല്ലാം നിസ്സാരം!! ഗോളടിച്ചു കൂട്ടി ഒരു വിജയം കൂടെ

20210930 010330

ഗോളടിച്ച് മടുക്കാത്ത ലെവൻഡോസ്കിയുടെ തിളക്കത്തിൽ ബയേൺ മ്യൂണിചിന് ചാമ്പ്യൻസ് ലീഗിൽ വിജയം. ഇന്ന് മ്യൂണിചിൽ നടന്ന മത്സരത്തിൽ ഡൈനാമോ കീവിനെ ആണ് അനായാസമായി ബയേൺ തോല്പ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്. ഇരട്ട ഗോളുകളുമായി ലെവൻഡോസ്കി തന്നെ ഇന്നും ബയേണിന്റെ താരമായി. 12ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ആദ്യ ഗോൾ. 27ആം മിനുട്ടിൽ മുള്ളറിന്റെ അസിസ്റ്റിൽ നിന്ന് ലെവൻഡോസ്കി തന്റെ രണ്ടാം ഗോളും നേടി.

ഈ സീസണിൽ ഇതുവരെ വെറും എട്ടു മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അടിക്കാൻ ലെവൻഡോസ്കിക്ക് ആയിട്ടുണ്ട്. രണ്ടാം പകുതിയിൽ ഗ്നാബറിയും ബയേണായി വല കണ്ടെത്തി. 68ആം മിനുട്ടിൽ സാനെയുടെ പാസിൽ നിന്നായിരുന്നു ഗ്നാബറിയുടെ ഗോൾ. 74ആം മിനുട്ടിൽ സാനെയും 87ആം മിനുട്ടിൽ ചൗപമൗടിംഗും ബയേണായി സ്കോർ ചെയ്തു.

ആദ്യ മത്സരത്തിൽ ബാഴ്സലോണയെയും തോൽപ്പിച്ചിരുന്ന ബയേൺ ഇപ്പോൾ രണ്ട് മത്സരങ്ങളിൽ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleSIU!!!!! ഫെർഗീ ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നൽകി റൊണാൾഡോ!!
Next articleപെനാൽറ്റി ഗോളുകളുമായി അഡെയെമി, സാൽസ്ബർഗിന് ജയം